കേരളം ഞെട്ടി..ഞെട്ടിത്തരിച്ചു.. പക്ഷെ.. വളരെ താമസിച്ചു പോയി വിളയാട്ടങ്ങള്‍ തിരിച്ചറിയാന്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അണിയറയില്‍ അണിഞ്ഞൊരുങ്ങിയ കോലങ്ങള്‍ ഒരു വിസ്ഫോടനത്തോടെയാണ് നടുമുറ്റത്ത് അവതരിച്ചിരിക്കുന്നത്. അമ്മ ദൈവവും അച്ചന്‍ ദൈവവും, ബ്രഹ്മചാരിയും ചാരിണിയും, ബ്രദറും, സിസ്റ്ററും...എന്നു വേണ്ട സകലമാന അഴുക്കും ദൈവത്തിന്റെ സ്വന്തം നാടിന്റെ നടുമുറ്റത്ത് പൊട്ടിയൊലിച്ച് കിടക്കുകയാണ്. മുഖം മൂടി വച്ചും, തലയില്‍തുണിയിട്ടും, രാമറവിലും ഇവറ്റകള്‍ക്ക് തീറ്റ കൊടുത്തത് നമ്മള്‍തന്നെയല്ലേ? കയറിത്താമസത്തിനും, കല്യാണത്തിനും, കറവയ്ക്കും കാലനെടുക്കും നേരവും നമ്മള്‍തന്നെയല്ലേ ഇതിനെയൊക്കെ തീറ്റിപ്പോറ്റിയത്?
ശുഭ്ര വസ്ത്രം ധരിച്ച്, കാമ സ്വരൂപങ്ങളായി കോടികള്‍തട്ടി വിദേശ കാറുകളില്‍ കറങ്ങിയ മനുഷ്യദൈവങ്ങള്‍ക്ക് സ്തുതി പാടിയ നമ്മള്‍ ഇനി പകല്‍ വെളിച്ചത്തില്‍ എങ്ങനെ പുറത്തിറങ്ങും?
അതിജീവനത്തിന്റെ വഴികള്‍തേടിയപ്പോള്‍ തെളിഞ്ഞ ധ്യാന മാര്‍ഗ്ഗം പല ക്രിമിനലുകള്‍ക്കും ധന മാര്‍ഗ്ഗമായി. എന്തും വില്‍ക്കാവുന്ന മാര്‍ക്കറ്റായി കേരളം അധപ്പതിച്ചുകഴിഞ്ഞു.
ടെലിവിഷനില്‍ നാക്കു നീട്ടി ഉറഞ്ഞു തുള്ളിയ "അമ്മ തായ..മഹാ തായ" എന്ന മനോരോഗിയെയും,സന്തോഷ് മാധവന്‍ എന്ന ക്രിമിനലിനെയും, അറബി മാന്ത്രികനെയും, ബ്രദര്‍മാരെയും ചവിട്ടിപ്പുറത്താക്കി ശുദ് ധി കലശം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
Monday, May 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment