Monday, May 26, 2008
കനവ് (short story)
അപ്രതീക്ഷിതമായിരുന്നു ആ വിധി.കേട്ടവര്‍ കേട്ടവര്‍ രണ്ടും മൂന്നുമായി വട്ടത്തില്‍ നിന്നു.ചിലര്‍ തുടരെ തുടരെ ബീഡി വലിച്ചു. മൊത്തത്തിലുള്ള ആ ആഗോള നിശ്വാസത്തില്‍നിന്നും ഒരു കാര്യം സ്പഷ്ടമാകുന്നുണ്ട്. എല്ലാവരും അവന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ട്.
മരണം വരെ തൂക്കുകയറില്‍...അതായിരുന്നു ശിക്ഷ. മറ്റന്നാള്‍ നടപ്പക്കാനാണ് വിധി. രാവിലെ കോഴി കൂവും മുന്‍പ്.
ഐസൊലേറ്റഡ് സെല്ലിന്റെ തണുത്ത കരിങ്കല്‍ ഭിത്തിയില്‍ തലചായ്ച്ച് പത്രം വായിക്കുകയായിരുന്നു അയാള്‍
സൂപ്രണ്ട് പറഞ്ഞു: എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ മടിക്കരുത്.
ട്രെയിന് തല വച്ച കുടുംബത്തിന്റെ വാര്‍ത്തയില്‍ നിന്നും തലയെടുക്കാതെ പറഞ്ഞു: ഉച്ചയ്ക്ക് ഒരു മട്ടണ്‍ ബിരിയാണി.
മരിച്ച കുടുംബത്തിനും ഉണ്ടായിരുന്നോ ഇതുപോലൊരു സൂപ്രണ്ട്? പത്രം മടക്കി എഴുനേറ്റു.
ബാര്‍ബറെ വിളിപ്പിച്ചു.. ഷേയ് വു ചെയ്തു..മുടിയില്‍ മൈലാഞ്ചി തേച്ചുകുളിച്ചു. ക്ലിനിക് പ്ലസ് തന്നെ ചോദിച്ചു വാങ്ങിയിരുന്നു.
ബിരിയാണി തിന്നു..സുഖമായി ഉറങ്ങി.. വൈകിട്ട് അമ്മ വന്നു. പപ്സും ചീപ്പും കൊണ്ടുവന്നു. കൊതുകു കടിക്കാതിരിക്കാനായി ഗുഡ് നൈറ്റ് ലിക്വിഡ് വാങ്ങിത്തന്നു.
രാവിലെ ഉണര്‍ന്നപ്പോള്‍ പാറാവ് ചിലച്ചു: നാളെയാണ് എന്തുവേണമെങ്കിലും പറഞ്ഞോളണം.
ഉച്ചയ്ക്ക് പറഞ്ഞു: ഒന്നു ഫോണ്‍ ചെയ്യണം. സൂപ്രണ്ട് സമ്മതിച്ചു.
മറുതലയ്ക്കല്‍ അവള്‍ . അവളുടെ അച്ചന്റെ നാമജപം ഫോണിലൂടെ കേള്‍ക്കാം.അമ്മ ചായ ഇടുന്നത്രെ.
ഉച്ചയ്ക്ക് ആര്‍ക്കാണ് ചായ?
അവള്‍ ചിരിച്ചു, പിന്നെ പറഞ്ഞു: സാരമില്ല..ഇതില്‍ വലുതേതാണ്ട് വരാനിരുന്നതാ..
വലുതുകളെ പേടിച്ച് ഫോണ്‍ താഴെ വെച്ചു.
ആരാച്ചാരെ നാളെ കാണാമല്ലോ എന്നാശ്വസിച്ച് കിടന്നുറങ്ങി.
പിന്നെ.........
രാവിലെ ഞെട്ടി ഉണര്‍ന്നു.
ചായകുടിച്ചു...കുളിയും മറ്റും കഴിഞ്ഞ് ഓഫീസിലേക്ക് പുറപ്പെട്ടു. ബസ്സ് സ്റ്റാന്റില്‍ നിന്ന പല നിറ ചൂരിദാറുകളെ നന്നായി നോക്കാന്‍ ഇന്നും മറന്നിരുന്നില്ല.
Subscribe to:
Post Comments (Atom)
1 comment:
ആദ്യ കഥയ്ക്ക് തേങ്ങ എന്റെ വക.
ഇതു കലക്കി മച്ചാ...
എന്നും തൂക്കിലേറുന്നവന്റെ തല....
:)
Post a Comment